Kerala
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാന് വീട്ടില് അജിംസിനെ (38) ആണ് കാപ്പ ചുമത്തി വിയ്യൂര് സെന്ട്രല് ജയിലില് അടച്ചത്.
എറണാകുളം റൂറല് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എറണാകുളം ജില്ലാ കളക്ടര് പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
പെരുമ്പാവൂര്, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധികളില് കൊലപാതകം, പിടിച്ചുപറി, മയക്കുമരുന്ന് കേസ്, ദേഹോപദ്രവം, അതിക്രമിച്ച് കയറല്, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തല്, സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളില് പ്രതിയാണ് അജിംസ്.
2024 സെപ്റ്റംബറില് പെരുമ്പാവൂരില് ഷംസുദ്ദീന് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജനുവരിയില് പെരുമ്പാവൂര് പോലീസ് രജിസ്റ്റര് ചെയ്ത കവര്ച്ച കേസിലും പ്രതിയായതിനെ തുടര്ന്നാണ് നടപടി.
പെരുമ്പാവൂര് ഇന്സ്പെക്ടര് എല്. അനില് കുമാര്, എസ്ഐമാരായ പ്രവീണ് പ്രകാശ്, ജോബി ജോര്ജ്, എഎസ്ഐ കെ.ആര്. സുധീര്, സിപിഒമാരായ എം.എച്ച്. സുധീര്, പി.കെ. ഹാരിസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
ആലപ്പുഴ: കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ മരത്തിങ്കൽ സിജു ബാബു(20) ആണ് മരിച്ചത്.
പറവൂര് പടിഞ്ഞാറ് പാളത്തിലാണ് സിജുവിനെ മരിച്ച നിലയിൽ കണ്ടത്. മാംഗ്ലൂര്ക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയാണ് മരണംസംഭവിച്ചത്.
കാപ്പാപ്രകാരം നാടുകടത്തല് നേരിട്ടിരിക്കുകയായിരുന്നു പ്രതി. പറവൂർ ബാറിൽ ജീവനക്കാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു സിജു ബാബു.
District News
നെടുമങ്ങാട്: കാപ്പ കേസ് പ്രതിയെ അറസ്റ്റുചെയ്തു. അരശുപറമ്പ് പാണോട് കിഴക്കുംകര വീട്ടിൽ ഫൈസലി(23 )നെയാണ് അറസ്റ്റുചെയ്തത്. തിരുവനന്തപുരം ജില്ലയിലേക്കുള്ള പ്രവേശനവിലക്ക് ലംഘിച്ച് നെടുമങ്ങാട് തച്ചരുകോണത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നെടുമങ്ങാട് എസ്എച്ച്ഒ പി.കെ. മോഹിത്ത്, എസ്ഐ മുഹസിൻ മുഹമ്മദ്, എഎസ്ഐ രജിത്ത്, മുഹമ്മദ് ഷാഫി, ഡാൻസഫ് ടീം എസ്സിപിഒ സതികുമാർ, അഖിൽ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വടക്കന് പറവൂരില് അച്ഛനെ കുത്തിപ്പരിക്കേല്പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില് അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്പ്പിച്ചത്. പുലര്ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന് പറവൂര് പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: കൊച്ചി സിറ്റി പരിധിയില് വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില് അടച്ചു.
ഫോര്ട്ട് കൊച്ചി ഈരവേലി ഹസന് കോളനിയില് പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര് സെന്ട്രല് ജയിലില് കരുതല് തടങ്കലിലാക്കിയത്.
കൊടുംക്രിമിനലായ ഇയാള് വീണ്ടും കുറ്റകൃത്യങ്ങളില് ഏര്പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്ഡ് ഓര്ഡര്) റിപ്പോര്ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.
Kerala
ആലപ്പുഴ: ചേർത്തലയിൽ ഹോട്ടലില് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ചേര്ത്തല മുനിസിപ്പാലിറ്റി വാര്ഡ് എട്ടിലെ കൂമ്പായില് വീട്ടില് അഭിറാം (30), ചേര്ത്തല മുനിസിപ്പാലിറ്റി വാര്ഡ് എട്ടിലെ ചിറ്റേഴുത്ത് വീട്ടില് ദീപേഷ് ദീപു (23) എന്നിവരാണ് അറസ്റ്റിലായത്.
ചേർത്തല പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചേര്ത്തല പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില് നിരവധി കേസുകളില് ഉള്പ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളാണ് ഇരുവരും. രണ്ട് പേരെയും ആലപ്പുഴ ജില്ലയില് നിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയിരുന്നതാണ്.
നാടുകടത്തിയ ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങള്ക്കുള്ളിലാണ് അക്രമ സംഭവങ്ങള് നഗരത്തില് അഴിച്ചുവിട്ടത്. ചേര്ത്തല ഇന്സ്പെക്ടര് ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.